കാട്ടാക്കട: കാർഷിക മേഖലയിൽ യന്ത്രസഹായത്തോടെയുള്ള ജില്ലയിലെ കൃഷിശ്രീ സെന്റർ അരുവിക്കര മണ്ഡലത്തിലെ പട്ടകുളത്ത് ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,ബ്ലോക്ക് മെമ്പർ സി.വിജയൻ, ഗ്രാമപഞ്ചായത്തംഗം ജി.ആർ.രശ്മി,പൂവച്ചൽ കൃഷി ഓഫീസർ പി.എസ്.ദിവ്യ,എ.ഡി ഇൻചാർജ് ജെ.എസ്.ജെഫിൻ എന്നിവർ പങ്കെടുത്തു. പരിശീലനം ലഭിച്ച 22 അംഗ കാർഷിക കർമ്മ സേന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.