ആര്യനാട്: ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ തൃക്കൊടിയേറ്റും ശിവരാത്രി മഹോത്സവവും 7 മുതൽ 12വരെ നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് ആർ.വിജയനും സെക്രട്ടറി എസ്.സുദേവനും അറിയിച്ചു. 7ന് രാവിലെ 5.30ന് ഗണപതിഹോമം.7.50ന് പ്രഭാത ഭക്ഷണം,11ന് കലശാഭിഷേകം.വൈകിട്ട് 5ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് സ്വീകരണം.രാത്രി 6.45നും 7.30നും മദ്ധ്യേ കൊടിയേറ്റ്.7ന് തിരുവാതിരക്കളി,8ന് രാവിലെ 6.30ന് അഖണ്ഡനാമജപം.8ന് കലശപൂജ.9ന് മൃത്യുഞ്ജയഹോമം.9.30ന് നേർച്ചപ്പൊങ്കാല.11.15ന് കലശാഭിഷേകം.ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകിട്ട് 6.30ന് പുഷ്പാഭിഷേകം.രാത്രി 9നും 12നും നാലിനും യാമപൂജകൾ,1.30ന് നാടൻ പാട്ടുകൾ.9ന് രാവിലെ 5.30ന് ഗണപതിഹോമം.7ന് മൃത്യുഞ്ജയഹോമം,വൈകിട്ട് 5ന് സഹസ്രദീപക്കാഴ്ച.7.30ന് സായാഹ്ന ഭക്ഷണം.10ന് രാവിലെ 5.30ന് ഗണപതിഹോമം.7ന് മൃത്യുഞ്ജയഹോമം.10ന് ശ്രീഭൂതബലി.11ന് അഷ്ടാഭിഷേകം.7.30ന് സായാഹ്ന ഭക്ഷണം.8.30ന് നാടകം.11ന് രാവിലെ 5.30ന് ഗണപതിഹോമം.7ന് മൃത്യുഞ്ജയഹോമം.7.30ന് പ്രഭാത ഭക്ഷണം.8ന് കലശപൂജ.11ന് കലശാഭിഷേകം.7.30ന് സായാഹ്ന ഭക്ഷണം.രാത്രി 10.30ന് പള്ളിവേട്ട.12ന് ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ.വൈകിട്ട് 3.30ന് ആര്യനാട് ഗണപതിയാംകുഴി ആറാട്ടു കടവിലേയ്ക്ക് ആറാട്ടെഴുന്നള്ളത്ത്.5.30ന് പുഷ്പവൃഷ്ടിയോട് കൂടിയ ആറാട്ട്.രാത്രി 7.30ന് തിരിച്ചെഴുന്നള്ളത്ത്.രാത്രി 10.30ന് കൊടിയിറക്ക്.ആറാട്ട് കലശാഭിഷേകം.