
കിളിമാനൂർ: നിർദ്ധനർക്ക് കൈത്താങ്ങുമായി ജനതാ വായനശാല പ്രവർത്തകർ. സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച 1.63 ലക്ഷം രൂപ പനപ്പാംകുന്ന് സ്വദേശികളായ തുളസീധരൻ പിള്ള,മായ,ബിന്ദു എന്നിവർക്ക് ചികിത്സ സഹായമായി കൈമാറി. പനപ്പാംകുന്ന് ജനതാ വായനശാലയിൽ നടന്ന ചടങ്ങ് കിളിമാനൂർ സി.ഐ.ബി ജയൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കേശവൻ ഉണ്ണിത്താൻ, എം.ജി.മോഹൻ ദാസ്,എൻ.വിജയകുമാർ, വേണു പി ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ബി.എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മുരളീധരൻ നായർ നന്ദി പറഞ്ഞു.