hi

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കാർഷിക, വ്യാവസായിക,വാണിജ്യ വിപണന പ്രദർശന മേളയ്ക്ക് തുടക്കമായി.

ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാരാജേന്ദ്രൻ,പി വി രാജേഷ്,ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. അസീന ബീവി,വൈ.വി.ശോഭകുമാർ,അരുണ സി ബാലൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ. സജീവ്,ആർ.ഉഷാകുമാരി,മാണിക്യ മംഗലം ബാബു,എൽ.എസ്.മഞ്ജു,ഇ.എ.സലിം,പി. വാമദേവൻപിള്ള, അജുനൻ സരോവരം,സുജിത് മോഹൻ,എ.അജയകുമാർ,എ.എൻ. ഇക്ബാൽ,എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തു.

മേളയിൽ കാർഷിക വിപണന പ്രദർശന മേള,കാർണിവൽ,ഫ്ലവർഷോ, മരണക്കിണർ,അക്വാ ഷോ അമ്യൂസ്‌മെന്റ് പാർക്കുകൾ,പെറ്റ് ഷോ,മ്യൂസിക് ഷോ, പുസ്തകോത്സവം,വിപണന സ്റ്റാളുകൾ വിവിധം തരം റൈഡുകൾ,തുടങ്ങിയവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. മേള മാർച്ച് 8ന് സമാപിക്കും.