
പാലോട്: അടൂർ പ്രകാശ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നന്ദിയോട് പഞ്ചായത്തിലെ പട്ടികവർഗ കോളനി പ്രദേശങ്ങളായ പ്രാമല,വട്ടപ്പൻകാട്,മണികെട്ടിയമരുത്,നീർപ്പാറ,വഞ്ചുവം (മണികണ്ഠാലയം),പനയമുട്ടം(മാമൂട്) എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.
നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗങ്ങളിൽ വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജ്കുമാർ,ബീന രാജു,കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് സുശീലൻ,കോൺഗ്രസ് കുറുപുഴ മണ്ഡലം പ്രസിഡന്റ് വിനു എസ്.ലാൽ,പത്മാലയം മിനിലാൽ,പൊട്ടൻചിറ ശ്രീകുമാർ, പാലുവള്ളി രാജീവൻ,ബിന്ദു,സിനോജ്,ഇളവട്ടം സെൽഫിക്കർ,അനന്തു,സോമൻകാണി,ബാബു വട്ടപ്പൻകാട് തുടങ്ങിയവർ പങ്കെടുത്തു.