പാലോട്: വെമ്പിൽ മണലയം ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ദേശീയ മഹോത്സവത്തിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ക്ഷേത്ര പ്രസിഡന്റ് ടി.ജെ.മണികണ്ഠകുമാറിന്റെ അദ്ധ്യക്ഷതയിൽ പാലോട് സി.ഐ സുബിൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരങ്ങൾ,ഉത്സവകമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട മുന്നൊരുക്കങ്ങൾ എന്നിവയെക്കുറിച്ചും സുരക്ഷാ ക്രമീകരങ്ങൾ ഉൾപ്പടെ യോഗം വിലയിരുത്തി. ക്ഷേത്ര ഉത്സവകമ്മിറ്റി അംഗങ്ങളും വോളന്റിയർമാരും യോഗത്തിന്റെ ഭാഗമായി. സെക്രട്ടറി എം.എസ്.ദീപുകുമാർ സ്വാഗതവും കൺവീനവർ രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു. 4 മുതൽ 8 വരെയാണ് മഹാശിവരാത്രി ദേശീയ മഹോത്സവം.