വെള്ളറട: ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിൽ അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9നും 10നും മദ്ധ്യേ മേടരാശിയിലാണ് തൃക്കൊടിയേറ്റ്. 11ന് ഉച്ചപൂജ,11.30ന് ശ്രീ ഭൂതബലി, വൈകിട്ട് 7ന് പ്രഭാഷണം- കേരള യൂണിവേഴ്സിറ്റി ഡയറക്ടർ ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസിലെ ഡോ.എം.എ.സിദ്ദിഖ് നിർവഹിക്കും. രാത്രി 9.30ന് നാടകം.