കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് വാങ്ങിയ പുസ്‌തകങ്ങൾ ഐ.ബി.സതീഷ്.എം.എൽ.എ വിതരണം ചെയ്‌തു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജനപ്രതിനിധികൾ,ഗ്രന്ഥശാലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.