kgoa

മുടപുരം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ്.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ.മനോരഞ്ജൻ ഉദ്‌ഘാടനം ചെയ്‌തു. എസ്.ജയറാം,ഓ.എസ്.സ്റ്റാർലി,കെ.ദിനേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.ജയറാം(പ്രസിഡന്റ് ),കെ.എൽ.അജയകുമാർ (സെക്രട്ടറി ),കെ.ദിനേശ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.