ചിറയിൻകീഴ്: യൂത്ത് കോൺഗ്രസ്‌ ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സ്‌പർശം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടന്നുവരുന്ന പൊതിച്ചോർ വിതരണം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മനോജ്‌ മോഹൻ ഉദ്‌ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ മഹിൻ. എം.കുമാർ, വൈസ് പ്രസിഡന്റ്‌മാരായ ആന്റണി ഫിനു, അനീഷ അനിൽ കുമാർ,കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അജു കൊച്ചാലുംമൂട്, യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷമീർഷ, കെ.എസ്.ജി.യു ജില്ലാ ജനറൽ സെക്രട്ടറി സുനേജോ സ്റ്റീഫൻസൻ, കൈലാസ് തുടങ്ങിയവർ നേതൃത്വം നൽകി.