കല്ലമ്പലം: തെരുവുനായ ബൈക്കിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. മടവൂർ ശരത് ഭവനിൽ ശരത്തി (32)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ നാവായിക്കുളം ഡീസന്റ്മുക്കിനു സമീപമായിരുന്നു അപകടം. ഉടൻ തന്നെ ശരത്തിനെ രാജകുമാരി ഗ്രൂപ്പിന്റെ ആംബുലൻസിൽ ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. നാസിമും നാവായിക്കുളം സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി നാദിർഷായും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട, വാഹന യാത്രക്കാർക്ക് തെരുവുനായ്ക്കൾ ഭീഷണിയാണെന്നും ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.