കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രവുമായി ചേർന്ന് സംഘടിപ്പിച്ച രോഗി ബന്ധു സംഗമവും സ്നേഹക്കൂട്ടായ്മയും ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.രതിക,ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.രാജീവ്,എലിസബത്ത് സെൽവരാജ്,നിസ്സാർ മാങ്കുടി,ബ്ലോക്ക് പഞ്ചായത്തംഗം വി.രമേശ് എന്നിവർ സംസാരിച്ചു. 266 പാലിയേറ്റീവ് കെയർ രോഗികളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.