
വെമ്പായം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ അഭിയാന്റെയും നേതൃത്വത്തിൽ ആവിഷ്‌കരിച്ച പൊതുവിദ്യാലയത്തിലെ കുട്ടികളുടെ അക്കാഡമിക മികവുകൾ പൊതുസമൂഹവുമായി പങ്കുവയ്‌ക്കുന്ന പരിപാടികളുടെ ഭാഗമായി കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് തേക്കട ജംഗ്ഷനിൽ മികവുത്സവം സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കവിയും അദ്ധ്യാപകനുമായ തേക്കട വേണു ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ അശോകൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ബീഗം ഷീജ,എസ്.എം.സി ചെയർമാൻ ഷഹിനാദ് പുല്ലമ്പാറ,സീനിയർ അസിസ്റ്റൻഡ് രശ്‌മി എന്നിവർ നേതൃത്വം നൽകി.