
വക്കം: കേരള സംഗീത നാടക അക്കാഡമി തിരുവനന്തപുരം കേന്ദ്ര കലാസമിതി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ സൈജുരാജിനെ ആദരിച്ചു.അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട ചാർത്തി.വി.ശശി എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ഫാദർ ലൂസിയാൻ തോമസ്,ലിജാബോസ്,എസ്.പ്രവീൺ ചന്ദ്ര,സജിസുന്ദർ തുടങ്ങിയവർ പങ്കെടുത്തു.