pic1

നാഗർകോവിൽ: മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ തന്ത്രി ശങ്കര നാരായണന്റെ കാർമ്മികത്വത്തിൽ കൊട ഉത്സവത്തിന് കൊടിയേറി. കൊട 12നും മറുകൊട 19 നും നടക്കും.

തെലങ്കാന ഗവർണർ തമിഴ്ഇസൈ സൗന്ദർരാജൻ, ജില്ലാ കളക്ടർ ശ്രീധർ, ജില്ലാ പൊലീസ് മേധാവി സുന്ദരവദനം, വിജയ് വസന്ത് എം.പി, നാഗർകോവിൽ മേയർ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. 8ന് വലിയ പടുക്ക പൂജ,11ന് വലിയ തീവെട്ടി അലങ്കാര എഴുന്നള്ളിപ്പ്. 12ന് രാത്രി 12ന് ഒടുക്കു പൂജയോടെ ഉത്സവം സമാപിക്കും.

ഉത്സവത്തോടനുബന്ധിച്ച് ഹൈന്ദവ സേവാസംഘത്തിന്റെ 87മത് ഹിന്ദു മഹാ സമ്മേളനം തെലങ്കാന ഗവർണർ തമിഴ് ഇസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്തു.

കനത്ത സുരക്ഷയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊലീസിന്റെ നേതൃത്വത്തിൽ സി.സി. ടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

 പ്രത്യേക ബസ് സർവീസുകൾ

തിരുവനന്തപുരത്തിൽ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട് ട്രാൻസ്‌പോർട്ട് പ്രത്യേക ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ട്.