വരൻ നിക്കോളായ്

ss

തമിഴ് നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച് ദേവ് ആണ് പ്രതിശ്രുത വരൻ.

മുംബയിൽ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ശരത് കുമാറിന്റെ ഭാര്യയായ രാധിക ശരത് കുമാർ ആണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്.

ബിസിനസുകാരനായ നിക്കോളായും വരലക്ഷ്മിയും കഴിഞ്ഞ 14 വർഷമായി പ്രണയത്തിലായിരുന്നു. ഇൗവർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും. ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38 കാരിയായ വരലക്ഷ്മി. ഇൗ ബന്ധത്തിൽ പൂജ എന്ന മകൾ കൂടിയുണ്ട്. അതേസമയം മലയാളത്തിനും വരലക്ഷ്മി ഏറെ പരിചിതയാണ്. മമ്മൂട്ടി ചിത്രം കസബിലൂടെയാണ് വരലക്ഷ്മി ശരത് കുമാർ മലയാളത്തിലേക്ക് എത്തുന്നത്. കമല എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കാറ്റ്, മാസ്റ്റർ പീസ്, റിലീസിന് ഒരുങ്ങുന്ന കളേഴ്സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.