balagopal

തിരുവനന്തപുരം: ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ധനകാര്യം, നികുതി, ജി.എസ്.ടി കമ്മിഷണറേറ്റ്, ഗവൺമെന്റ് പ്രസ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഇന്ന് ധനമന്ത്രിയുടെ വക വിരുന്ന്. തൈക്കാട് ഗസ്റ്റ് ഹൗസിൽ 750 പേർക്കുള്ള വിരുന്നിന് ചെലവ് അഞ്ച് ലക്ഷം.

ധനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ധനവകുപ്പിൽ നിന്ന് മാത്രം 400 ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കും. ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസിൽ എത്തിക്കാൻ പ്രത്യേക ബസും ഏർപ്പെടുത്തിയിട്ടുണ്ട്. 32 ഇനം വിഭവങ്ങളാണ് ഒരുക്കുന്നത്.

ബഡ്ജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് ജീവനക്കാർ ദിവസങ്ങളോളം അധിക സമയം ജോലി ചെയ്യാറുണ്ട്. ഈ അമിതാദ്ധ്വാനം പരിഗണിച്ചാണ് ഓരോ വർഷവും സർക്കാർ അവർക്ക് വിരുന്നു നൽകുന്നത്. ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് ചർച്ചാ വിഷയമായത്.