വിതുര: പരപ്പാറ മാങ്കാട് ശ്രീആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ കൊടുതി ഉത്സവം ഇന്നും നാളെയും നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇന്ന് രാവിലെ പതിവ്പൂജകളുംതുടർന്ന് വിശേഷാൽപൂജകളും,വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 7ന് ചാറ്റുപാട്ട്.നാളെ രാവിലെ പതിവ്പൂജകളും തുടർന്ന് വിശേഷാൽപൂജകളും, 8ന് സമൂഹപൊങ്കാല, 10ന് പൊങ്കാലവിളയാട്ടം,വൈകിട്ട് 5.30ന് കുലവാഴഅലങ്കാരം,രാത്രി 7ന് ചാറ്റുപാട്ട്,8ന് താലപ്പൊലി,തേരുവിളക്ക്,പുലർച്ചെ 4ന് നടക്കുന്ന മഞ്ഞനീരാട്ടോടെ ഉത്സവം സമാപിക്കും.