
സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി യു.എസിൽ എത്തിയ രചന നാരായണൻകുട്ടി പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. മാർച്ച് 23ന് ന്യൂജേഴ്സിയിലെ വെയ്‌നിലാണ് പ്രോഗ്രാമെങ്കിലും ഒരുമാസം മുൻപേ രചന എത്തി. യു.എസ് ചുറ്റിക്കറങ്ങുകയാണ് രചനയുടെ ലക്ഷ്യം.
അമേരിക്കയിലെ കാലാവസ്ഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് വ്യക്തമാക്കുന്ന സ്റ്റോറി രചന പങ്കുവയ്ക്കുകയും ചെയ്തു. അമേരിക്കയിൽ തന്നെ സ്ഥിരതാമസമാകുമോ എന്ന് ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്. അവിടെനിന്നുള്ള സൈറ്രിലിഷ് ലുക്ക് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവച്ചത്. നൃത്തരംഗത്താണ് രചന ഇപ്പോൾ കൂടുതൽ ശ്രദ്ധ. തീർത്ഥാടനം, നിഴൽക്കൂത്ത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് വന്ന രചന നാരായണൻകുട്ടി ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്.മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.