വിതുര:പ്രസിദ്ധമായ വിതുരശ്രീമഹാദേവർ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിക്ക് പുതുതായി നിർമ്മിച്ച തിരുമുടി ഭക്തിനിർഭരവും വർണാഭവുമായ ഘോഷയാത്രയോടെ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രകമ്മിറ്റിപ്രസിഡന്റ് കെ.പരമേശ്വരൻനായർ, സെക്രട്ടറി കെ.ഒ.രാധാകൃഷ്ണൻനായർ, വൈസ് പ്രസിഡന്റ് എസ്.സോമചന്ദ്രൻനായർ, ജോയിന്റ് സെക്രട്ടറി വി.എൻ.സജി, ട്രഷറർ ബി..മണികണ്ഠൻനായർ എന്നിവർ നേതൃത്വം നൽകി.