ആറ്റിങ്ങൽ:കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും മുടിപ്പും മഹോത്സവവും 5 മുതൽ 12 വരെ നടക്കും. 5ന് രാവിലെ 6.40ന് ഉത്സവദീപം തെളിയിക്കൽ10ന് അന്നദാനം വൈകിട്ട് 5ന് സോപാന സംഗീതം, രാത്രി 7ന് തൃക്കൊടിയേറ്റ്, 9ന് കരോക്കെ ഗാനമേള 6ന് രാവിലെ 10.30ന് നാഗരൂട്ട് വൈകിട്ട് 6.45ന് തിരുവാതിര, രാത്രി 8ന് നാടകം. 8ന് രാവിലെ 8.30ന് ആറ്റിങ്ങൽ പൊങ്കാല,വൈകിട്ട് 4.30ന് ഐശ്വര്യപൂജ രാത്രി 8.45ന് മാജിക് ഷോ. 9ന് രാവിലെ 11 മുതൽ അന്നദാനം,വൈകിട്ട് 6.45ന് നൃത്ത യോഗ, രാത്രി 8.30ന് നൃത്തനാടകം. 10ന് രാവിലെ 10.30ന് കൊന്നു തോറ്റുപാട്ട്. രാത്രി 7.45ന് മെഗാ തിരുവാതിര, 8.45ന് നാടകം. 11ന് രാവിലെ 9ന് ക്ഷേത്ര സന്നിധിയിൽ നിന്നും എഴുന്നള്ളത്ത്,വൈകിട്ട് 5ന് സംഗീത സദസ്. 12ന് രാവിലെ 8.45ന് ആറാട്ട് എഴുന്നള്ളത്ത്,വൈകിട്ട് 6.30ന് നൃത്ത വിസ്മയം,രാത്രി 8ന് തൃക്കൊടിയിറക്ക്.