thakol-

വർക്കല:പി.എം.എ.വൈ,ലൈഫ് ഗുണഭോക്തൃ സംഗമം,ഭാവന ഇൻഷ്വറൻസ് പദ്ധതി,വിൻഡ്രോ കമ്പോസ്റ്റിംഗ് ഡീവാട്ടേർഡ് സിസ്റ്റം,ആർ.ആർ.എഫ് യൂണിറ്റ് എന്നിവയുടെയും ഉദ്ഘാടനവും വീടുകളുടെ താക്കോൽദാനവും ആനുകൂല്യവിതരണവും വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിച്ചു. നഗരസഭയിൽ പി.എം.എ.വൈ,ലൈഫ് പദ്ധതികളിൽ ഉൾപ്പെടുത്തി 51വീടുകൾ കൂടി നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അതിദരിദ്രർ,മത്സ്യ തൊഴിലാളികൾ,ഭവന പദ്ധതിയിൽ ഭൂമി ലഭിച്ചവർ എന്നിവർക്ക് മുൻഗണന നൽകും.പൊതുവിഭാഗം പട്ടികയിലുള്ള ഭൂമി ആവശ്യക്കാരായ 551 പേരിൽ 350 പേർക്ക് രേഖകൾ സമർപ്പിക്കാൻ അറിയിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനായി 400 പേർക്ക് ഭവന ഇൻഷ്വറൻസ് സഹായം ലഭ്യമാകും. നിർമ്മാണത്തിലായിരുന്ന 482 വീടുകളുടെ പണിപൂർത്തിയാക്കി. 487 ഭവനങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നടന്നു വരുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടുകൾക്ക് നഗരസഭ ഭവന ഇൻഷ്വറൻസ് പരിരക്ഷ കൂടി ഉറപ്പാക്കിയിട്ടുണ്ട്.നിർമ്മാണം പൂർത്തീകരിക്കുന്ന വീടുകൾക്ക് മൂന്ന് വർഷത്തെ പ്രീമിയം തുക സർക്കാർ വഹിക്കുമെന്ന് കെ.എം.ലാജി പറഞ്ഞു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി ഡി.വി.സനൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ എഞ്ചിനിയർ മന്മഥൻ,ഷിജുഅരവിന്ദ്,കൗൺസിലർമാരായ സജിനിമൻസാർ,ബീവി ജാൻ,ജിഗീഷ്,പ്രിയഗോപൻ,ആർ.വി.വിജി,സതീശൻ,രഞ്ജുബിനു തുടങ്ങിയവർ സംസാരിച്ചു. ഭവന പദ്ധതിയെ കുറിച്ച് വനിതകൾ ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു.