rajyasabha

തിരുവനന്തപുരം: ഇനി ഒഴിവ് വരുന്ന ഒരു രാജ്യസഭാ സീറ്റ് ആൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്കിന് അനുവദിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം യു .ഡി. എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം ബി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും പാർട്ടിയുടെ തിരഞ്ഞെടുപ്പു നയങ്ങളും വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.മനോജ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.