കിളിമാനൂർ: കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രചാരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടുംമ്പുറം ജംഗ്ഷനിലെ ചുവരുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളും ബോർഡുകളുമാണ് അജ്ഞാതർ വ്യാപകമായി നശിപ്പിച്ചത്. രാത്രി 12ഓടെയാണ് സംഭവമെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നു. പോസ്റ്റർ നശിപ്പിച്ചതിനെതിരെ പാർട്ടി നേതൃത്വം കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.