വിതുര:പൾസ് പോളിയോ ദിനാചരണത്തിന്റെ ഭാഗമായി വിതുര പഞ്ചായത്തിലെ 17 വാർഡുകളിലും തുള്ളിമരുന്ന് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ മേമലവിജയൻ,ഗിരീഷ് കുമാർ,നീതുരാജീവ്,മാൻകുന്നിൽപ്രകാശ്,തങ്കമണി,രവികുമാർ,സിന്ധു, ലൗലി,വത്സല,ഷാജിദ,സുനിത,സുരേന്ദ്രൻനായർ,ആനപ്പാറവിഷ്ണു,ലതാകുമാരി,ബാബുരാജ് എന്നിവർ നേതൃത്വം നൽകി.തൊളിക്കോട് പഞ്ചായത്തിലും 16 വാർഡിൽ തുള്ളിമരുന്ന് വിതരണം നടത്തി.പ്രസിഡന്റ് വി.ജെ.സുരേഷ്,വൈസ് പ്രസിഡന്റ് ബി.സുശീല,സ്റ്റാൻഡിംഗ്കമ്മിറ്റിചെയർമാൻമാരായ ലിജുകുമാർ,തോട്ടുമുക്ക്അൻസർ,അനുതോമസ്, എസ്.ബിനിതമോൾ,സന്ധ്യ,ശോഭനകുമാരി,റെജി,ഷെമിഷംനാദ്,ചായംസുധാകരൻ,പ്രതാപൻ,വേണുഗോപാൽ,അശോകൻ,ഹാഷിം,ഫസീല എന്നിവർ നേതൃത്വം നൽകി.