കല്ലമ്പലം: നാവായിക്കുളം ഗവ.എം.എൽ.പി.എസിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. വി.ജോയി എം.എൽ.എ അദ്ധ്യക്ഷനാകും. പി.ഡബ്ലിയൂ.ഡി ബിൽഡിംഗ്‌ സബ് ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ ഷൈല യു.എസ് റിപ്പോർട്ട് അവതരിപ്പിക്കും. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ സ്വാഗതവും ഹെഡ്മിസ്ട്രസ് എൽ.ജയലക്ഷ്‌മി നന്ദിയും പറയും.