വെഞ്ഞാറമൂട്: പന്നിയുടെ അക്രമണത്തിൽ ക്ഷീര കർഷകന് പരിക്ക്. മാണിക്കൽ മുണ്ടയ്ക്കൽ വാരം പാർവ്വതി ഭവനിൽ വിജയൻ നായർക്കാണ്(68) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിൽ നിന്നും പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്ക് കാൽനടയായി പോകുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു. അക്രമണത്തിൻ കാലിൽ ആഴത്തിലുള്ള മുറിവേറ്റു. പരിക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സമയം വഴിയരികിൽ വിജയൻ നായർക്ക് സമീപം നിന്ന നാല് വയസുള്ള കുട്ടി അത്ഭുതകരമായാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. വേനൽ കടുക്കുകയും പ്രദേശത്ത് കുറ്റിക്കാടുകൾ കരിഞ്ഞുണങ്ങുകയും ചെയ്തതോടെ പകൽ നേരങ്ങളിൽ പോലും പന്നികൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും ജനങ്ങളെ ആക്രമിക്കുന്നതും പതിവാണന്ന് നാട്ടുകാർ പറയുന്നു.