general

ബാലരാമപുരം: എസ്.എൻ.ഡി.പി നേമം യൂണിയനിൽ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി നടന്ന ഏകദിന ശില്പശാല നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ വിളപ്പിൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
മഹാകവി കുമാരനാശാൻ ചരമശതാബ്ദി സ്‌മരണയെ ആസ്‌പദമാക്കി ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ് ഡയറക്ടർ ഡോ.എം.എ.സിദ്ദിഖ് പ്രഭാഷണം നടത്തി. നവോത്ഥാന ചരിത്രത്തിൽ എസ്.എൻ.ഡി.പി യോഗം വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ റിട്ട.ഗവ.സെക്രട്ടറി ചന്ദ്രസേനൻ പ്രഭാഷണം നടത്തി. 'സംഘടിച്ച് ശക്തരാകുക"ചർച്ചയിൽ യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ, സെക്രട്ടറി മേലാംകോട് സുധാകരൻ എന്നിവർ വിഷയാവതരണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജിത്ത് മേലാംകോട് ആശംസാ പ്രസംഗം നടത്തി.
സംഘടനാ ചർച്ചയിൽ യൂണിയൻ വൈസ് പ്രസി‌ഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ കൗൺസിലർമാരായ ജി. പങ്കജാക്ഷൻ,​ പാമാംകോട് സനൽ,​ താന്നിവിള മോഹനൻ,​ രാജേഷ് ശർമ,​ റസൽപ്പുരം ഷാജി, സജീവ് കുമാർ രാംദേവ് ​ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി റസൽപ്പുരം സുമേഷ്,​ വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീകല,​ വനിതാസംഘം യൂണിയൻ സെക്രട്ടറി ശ്രീലേഖ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ നടുക്കാട് ബാബു സംഘടനാ ചർച്ചയിൽ സ്വാഗതം പറഞ്ഞു.