
ശിവഗിരി: ഇന്നലെ ശിവഗിരിയിൽ അനുഭവപ്പെട്ടത് വൻ ഭക്തജന സാന്നിധ്യം. വൈദിക മഠത്തിലും ശാരദാ മഠത്തിലും ഗുരുദേവറിക്ഷാമണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധിപീഠത്തിലുമൊക്കെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ എത്തുകയുണ്ടായി. പരീക്ഷക്കാലമായതിനാൽ വിദ്യാദേവത ശ്രീശാരദാദേവി സന്നിധിയിലും വിദ്യകൊണ്ട് സ്വതന്ത്രരാകുവാൻ ഉപദേശിച്ച ഗുരുദേവ സന്നിധിയിലും വിദ്യാർത്ഥികൾ എത്തി. ശാരദാമഠത്തിലെ പ്രധാന വഴിപാടായ ശ്രീശാരദാപൂജ നിർവ്വഹിക്കുന്നതിനും പ്രസാദമായി ലഭിക്കുന്ന പേന സ്വീകരിക്കുന്നതിനും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഏറെ താത്പര്യം കാട്ടി. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് നയിച്ചു. ശിവഗിരിയിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിലും നിരവധി കുടുംബങ്ങൾ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനിൽ പെട്ട ഏറനെല്ലൂർ ശാഖയും മഹാഗുരുപൂജ നടത്തുകയുണ്ടായി.
സർവമത സമ്മേളന
ശതാബ്ദി: പ്രബന്ധ മത്സരം
കൊച്ചി: സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമം ഇംഗ്ളീഷിലും മലയാളത്തിലും പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കും. ഗുരുവിന്റെ മതസങ്കല്പം എന്നതാണ് വിഷയം. ഡി.ടി.പി ചെയ്ത് 20 പുറത്തിൽ കവിയാത്ത രചനകൾ 31നകം aluvaadwaithasramam@gmail.comൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 94470 33466, 80894 77686.