പാലോട്:സംസ്ഥാന ലഹരി വർജന സമിതി ഏർപ്പെടുത്തിയ ജസ്റ്റിസ് ഡി.ശ്രീദേവി സ്മാരക വിദ്യാഭ്യാസ പുരസ്കാരത്തിന് പാലോട് ക്രസന്റ് ടി.ടി.ഐ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒന്നാം സെമസ്റ്റർ ഡി.എൽ.എഡ് പരീക്ഷയിൽ ഫുൾ സ്കോർ നേടുകയും​അക്കാഡമിക് പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ മികവ് വിലയിരുത്തിയാണ് പുരസ്കാരം ലഭിച്ചതെന്ന് ഡയറക്ടർ എൻ.റായിഫയും മാനേജർ പ്രൊ. യൂനുസ് കുഞ്ഞും പറഞ്ഞു. നാളെ വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സംസ്ഥാന ലഹരി വർജ്ജന സമിതി ജനറൽ സെക്രട്ടറി റസ്സൽ സബർമതിയും, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.