ചേരപ്പള്ളി: മുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട ഉത്സവം നാളെ മുതൽ 12 വരെ നടക്കും. ക്ഷേത്ര തന്ത്രി പടയാർ സുമോദും മേൽശാന്തി വിതുര അനന്തു പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
നാളെ രാവിലെ ക്ഷേത്രപൂജകൾക്കുശേഷം 10ന് കൊടിമരം മുറിക്കൽ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6.20ന് കൊടിയേറ്റ്, 7ന് സായാഹ്നഭക്ഷണം, ലളിതാസഹസ്രനാമജപം, 6ന് രാവിലെ പതിവുപൂജകൾക്കുശേഷം രാത്രി സിനിമാപ്രദർശനം മാളികപ്പുറം.
7ന് രാവിലെ 5 മുതൽ വിവിധപൂജകൾ, രാത്രി 8ന് നൃത്തസന്ധ്യ 2024. 8ന് വൈകിട്ട് കരിങ്കാളിക്ക് വിശേഷാൽ പൂജ, 7.30ന് ഭഗവതിസേവ. 9ന് രാവിലെ 8ന് ശനീശ്വരഹോമം, വൈകിട്ട് മെഗാഷോ. 10ന് ഉച്ചയ്ക്ക് അന്നദാനം, 5.30ന് താലപ്പൊലി ഘോഷയാത്ര, 7ന് ഭഗവതിസേവ, സായാഹ്‌നഭക്ഷണം, നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 11ന് ഉച്ചയ്ക്ക് അന്നദാനം, 5ന് സമൂഹ നാരങ്ങാവിളക്ക്, 7.30ന് കൊടിമരചുവട്ടിൽപൂജ, 7.30ന് നാടകം, 12ന് രാവിലെ അമ്മൻപാട്ട്, പ്രഭാതഭക്ഷണം, 8.30ന് നെയ്യാണ്ടിമേളം, അന്നദാനം, 2ന് കരം എഴുന്നള്ളത്തിനുള്ള പുറപ്പാട്, 5ന് എഴുന്നള്ളത്ത് ഘോഷയാത്ര,, 3.30ന് മഞ്ഞപ്പാൽ നീരാട്, പൊങ്കാലവിളയാട്ടം, ഗുരുസിയോടെ ഉത്സവം സമാപിക്കും.