ബാലരാമപുരം: കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് രാവിലെ 5.45ന് അഭിഷേകം,​ 108 കലശം,​ 10.30 ന് ഉച്ചപൂജ,​ദീപാരാധന,​ വൈകിട്ട് 6ന് ഭജന,​ നാളെ രാവിലെ 8.35നും 8.50നും മദ്ധ്യേ തൃക്കൊടിയേറ്റ്,​ 12ന് സമൂഹസദ്യ,​ വൈകിട്ട് 6.30ന് സന്ധ്യാദീപാരാധന,​ തുടർന്ന് ഭഗവതി സേവയും അഷ്ടലക്ഷ്മി പൂജയും,​ രാത്രി 9ന് സെമി ക്ലാസിക്കൽ & സിനിമാറ്റിക് ഡാൻസ്,​ 6ന് രാവിലെ 8ന് മഹാമൃത്യുജ്ഞയഹോമം,​ 12ന് സമൂഹസദ്യ,​ രാത്രി 7ന് സംഗീതാർച്ചന,​ 8ന് മെഗാഷോ,​ 7ന് രാവിലെ 11ന് നാഗരൂട്ട്,​ 12ന് സമൂഹസദ്യ,​ വൈകിട്ട് 6ന് ഭജന,​ രാത്രി 8ന് വിൽപ്പാട്ട്,​ മഹാശിവരാത്രിദിനമായ 8ന് രാവിലെ 6.30 മുതൽ അഖണ്ഡനാമജപം,​ 9ന് നടപ്പറ,​ 11.30ന് സമൂഹസദ്യ,​ വൈകിട്ട് 6.15ന് പുഷ്പപാഭിഷേകം,​ 7.30ന് ശിവരാത്രി വിശേഷാൽ പൂജ. 9ന് ഉച്ചക്ക് 12ന് സമൂഹസദ്യ,​ രാത്രി 8ന് പള്ളിവേട്ട,​ പള്ളിക്കുറിപ്പ്,​ തുടർന്ന് പള്ളിവേട്ട ഘോഷയാത്ര,​ 10ന് ഉച്ചക്ക് 12ന് ആറാട്ട് സദ്യ,​ വൈകിട്ട് 6.30ന് തിരു ആറാട്ട്,​ തുട‌ർന്ന് ആറാട്ട് എഴുന്നെള്ളത്ത്.പറയ്ക്കെഴുന്നെള്ളത്ത്,​കൊടിയിറക്ക്.