puls-polio

വർക്കല: വർക്കല താലൂക്ക് ആശുപത്രിയിലെ ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. കൗൺസലർ അനിൽകുമാർ,ആശുപത്രി സൂപ്രണ്ട് ഡോ.അനിൽ.വി,ഡോ.റബു മോൾ,പി.പി യൂണിറ്റിലെ എൽ.എച്ച്. വി,ജെ.പി.എച്ച്.എൻ മാർ,പി.ആർ.ഒ എന്നിവർ പങ്കെടുത്തു.

താലൂക്കാശുപത്രിക്ക് ഒരു ട്രാൻസിസ്റ്റ് ബൂത്തുൾപ്പെടെ 31 ബൂത്തുകളാണുള്ളത്. ട്രാൻസിസ്റ്റ് ബൂത്ത് വർക്കല റെയിൽവേ സ്റ്റേഷനിൽ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ പ്രവർത്തിക്കും. ട്രാൻസിസ്റ്റ് ബൂത്ത് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ പ്രവർത്തിക്കുന്നതാണ്. 31 ബൂത്തുകളിലുമായി 2708 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി.