dcc

വെള്ളനാട് :പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചും അന്വേഷണം സി.ബി.ഐയ്‌ക്ക് വിടണമെന്നും ആവശ്യപ്പെട്ടും അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

വെള്ളനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ.ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ,വെള്ളനാട് ശ്രീകണ്ഠൻ,എസ്.രാജലക്ഷ്മി,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരായ വെള്ളനാട് വിമൽകുമാർ,ചാങ്ങ സന്തോഷ്,കട്ടക്കോട് തങ്കച്ചൻ,തോപ്പിൽ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.