കഴക്കൂട്ടം: പള്ളിപ്പുറം കരിച്ചാറ ഭഗവതി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഏഴുമുതൽ 13വരെ നടക്കും. എല്ലാദിവസവും അന്നദാനവും തോറ്റംപാട്ടും ഉണ്ടായിരിക്കും. 7ന് രാവിലെ 11.40 തൃക്കൊടിയേറ്റ്, ഉച്ചയ്ക്ക് 1ന് സമൂഹ സദ്യ, രാത്രി 9.30ന് നൃത്തനൃത്ത്യങ്ങൾ, 8ന് വൈകിട്ട് ആറിന് നടക്കുന്ന ലക്ഷദീപത്തിന്റെ ആദ്യദീപം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്ന ജ്ഞാന തപസി തെളിക്കും. രാത്രി 8.30ന് നൃത്തനൃത്ത്യങ്ങൾ, 9ന് രാത്രി 10ന് തേരുവിളക്ക് ചുറ്റു പ്രദക്ഷിണം, 10ന് രാത്രി 8.30ന് കരാക്കേ ഗാനമേള, 12ന് രാത്രി നാടകം ബോധി വൃക്ഷ തണലിൽ, 13ന് പുലർച്ചെ നാലിന് ഉരുൾ, രാവിലെ 8ന് നാഗരൂട്ട്, 9.40ന് സമൂഹ പൊങ്കാല, വൈകിട്ട് 3ന് ദേവിയെ ആനപ്പുറത്ത് എഴന്നെള്ളത്ത്, 6ന് ഭജന, രാത്രി 7.30ന് കുത്തിയോട്ട പാട്ടും പ്രദക്ഷിണവും. രാത്രി 8.30ന് നാദസ്വര കച്ചേരി, 9ന് നാടൻകലാമേള, പിറ്റേദിവസം വെളുപ്പിന് രണ്ടിന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും.