നെയ്യാറ്റിൻകര: 136-ാമത് അരുവിപ്പുറം പ്രതിഷ്ഠാവാർഷികവും മഹാശിവരാത്രി മഹോത്സവത്തോടുമനുബന്ധിച്ച് 7-ാം ഉത്സവദിവസമായ നാളെ വൈകിട്ട് 7ന് 'ഉണർവ 2024" അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. 7.15ന് അടുമ്പിൽ കുടുംബം അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ സംഗീത ആവിഷ്കാരം. 8 ന് നൃത്തനൃത്യങ്ങൾ. 8.30ന് കവിയരങ്ങ്. 9ന് ഗാനമേള. 9.30ന് ജയരാജ് ജയഗിരി രചനയും സംവിധാനവും നിർവഹിച്ച് കരുംകുളം അടുമ്പിൽ മായിറ്റി മെമ്മോറിയൽ ട്രസ്റ്റ് സമർപ്പിക്കുന്ന നവീന വില്പാട്ട് 'ഗുരു ചരിത്രം - അരുവിപ്പുറം പ്രതിഷ്ഠ വരെ".