വെഞ്ഞാറമൂട്: മാണിക്കോട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയ കലാശ്രേഷ്ഠ പുരസ്‌കാരം നടൻ ഇന്ദ്രൻസിന് ഇന്ന് നൽകും. വൈകിട്ട് 6ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം നൽകും. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനാകും. യോഗത്തിൽ വയ്യേറ്റ് കെ.സോമൻ പുരസ്‌കാരം ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ.മനോജന് നൽകും.