
പാലോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ എസ്.എഫ്.ഐക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ താന്നിമൂട് ഷംസുദീൻ, പി.എൻ.അരുൺ കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ മാഹീൻ, ആർ.പി.കുമാർ, അനിലേഷ് ഗോപിനാഥ്, കെ.എസ്.യു.ജില്ലാ സെക്രട്ടറി അജ്മൽ ഷാൻ, സബീർഷ പാലോട് ,റസിയ അൻസാർ, അനസ് മുതിയാൻ കുഴി, അജിതാ ബീഗം ,അഫ്സൽ ഖാൻ എന്നിവർ നേതൃത്വം നൽകി.