തിരുവനന്തപുരം:പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്റണി രാജു എം.എൽ.എ നിർവഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗായത്രി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കൃഷ്ണകുമാർ, മാധവദാസ്,​ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, സർവൈലൻസ് മെഡിക്കൽ ഓഫീസർ ഡോ.പ്രതാപചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിൽ 1,84,968 (90.58%) കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം ചെയ്‌തു. തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികൾക്ക് ഇന്നും നാളെയുമായി ഭവന സന്ദർശനത്തിലൂടെ നൽകും.