
ആറ്റിങ്ങൽ: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥിനെ മൃഗീയമായി തല്ലിക്കൊന്ന എസ്.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക,പൊലീസിനെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്‌ണു നേതൃത്വം നൽകി. കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ,മണ്ഡലം പ്രസിഡന്റുമാർ, ബൂത്ത് ഭാരവാഹികൾ, മഹിളാ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.