പാലോട്: വെമ്പിൽ മണലയം ശിവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കമായി. 8 ന് സമാപിക്കും. ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 9 ന് ശ്രീധർമ്മശാസ്താവിന് ഭസ്മാഭിഷേകം, ശനീശ്വരപൂജ, 10ന് ദേവിക്ക് കുങ്കുമാഭിഷേകം, 10.30 ന് തുലാഭാരം, 12.30ന് സമൂഹസദ്യ, രാത്രി 7ന് ശ്രീ മഹാദേവനും പാർവ്വതി ദേവിക്കും പുഷ്പാഭിഷേകം, 7.30 ന് കൈ കൊട്ടികളി, 9 ന് നൃത്തനൃത്യങ്ങൾ, 6ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 10ന് നാഗരൂട്ട്, പുള്ളുവൻപാട്ട്, 12.30ന് സമൂഹസദ്യ, രാത്രി 7 ന് ശ്രീ ഗണപതിക്കും ശ്രീധർമ്മശാസ്താവിനും പുഷ്പാഭിഷേകം, രാത്രി 7.30 ന് ഭജന, 8.45ന് നൃത്തനൃത്യങ്ങൾ,7 ന് രാവിലെ 8ന് പറയെടുപ്പ് ഘോഷയാത്ര, 9 ന് ബ്രഹ്മരക്ഷസ്, യോഗീശ്വരൻ എന്നീ ദേവൻ മാർക്ക് പടുക്ക, പാൽപായസം, 12.30 ന് സമൂഹസദ്യ,വൈകിട്ട് 5.15 ന് മഹാഘോഷയാത്ര, വൈകിട്ട് ചുറ്റുവിളക്ക് തെളിയിക്കൽ, 7 ന് പുരാണ പാരായണം, 7.30 ന് ഭക്തിഗാനാജ്ഞലി, രാത്രി 9.30 ന് ദേവീ ശാകംബരി നൃത്തനാടകം, മാർച്ച് 8 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ രാവിലെ 6 ന് അഖണ്ഡനാമജപം, 6.10 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് കളഭ പൂജ, 8.40 ന് തുലാഭാരം പിടിപ്പണം വാരൽ, 9 ന് പായസപൊങ്കാല, 10 ന് ക്ഷീര ധാര, 12 ന് ശിവരാത്രി വ്രതക്കാർക്ക് പ്രസാദ ഊട്ട്, 12.15ന് ശിവരാത്രി സദ്യ,വൈകിട്ട് 5.15ന് അഖണ്ഡനാമജപം, 5.30ന് ഉരുൾ, വൈകിട്ട് 6 ന് ചുറ്റുവിളക്ക് തെളിയിക്കൽ, രാത്രി 7 ന് വാഹനപൂജ, 7. 15 ന് പുരാണ പാരായണം, 8 ന് ഒന്നാം യാമപൂജ, 8.30 ന് താലപ്പൊലി, 10 ന് മെഗാഷോ സ്വരസാഗര, 11 ന് രണ്ടാം യാമപൂജ, 2 ന് മൂന്നാം യാമപൂജ, പുലർച്ചെ 4.30 ന് ആകാശവർണ്ണ കാഴ്ച, 4.45ന് ആയിരവില്ലിക്ക് കുലവാഴ നിവേദ്യം,തേരുവിളക്ക്, ചെണ്ടമേളം, 5ന് നാലാം യാമപൂജ.

മഹാശിവരാത്രി ദേശീയ മഹോത്സവത്തോടനുബന്ധിച്ച് കേരളകൗമുദി പുറത്തിറക്കുന്ന സപ്ലിമെന്റ് 8 ന് രാവിലെ 10 ന് പാലോട് സ്റ്റേഷൻ ഓഫീസർ സുബിൻ തങ്കച്ചൻ വൃന്ദാവനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് വൃന്ദാവനത്തിന് നൽകി പ്രകാശനം ചെയ്യും.ഭാരവാഹികളായ റ്റി.ജെ. മണികണ്ഠകുമാർ, എം.ദീപുകുമാർ, ഭുവനേന്ദ്രൻ കാണി, ഷിജി കൊന്നമൂട്, എം.കെ.ബിജു,സുരേഷ് കൃഷ്ണ, സാജൻ,രാജേഷ്, സുനിൽകുമാർ, വിമൽ, വിവേക് .കെ.നായർ,രാജു, റെജി എന്നിവർ പങ്കെടുക്കും.