photo

നെയ്യാറ്റിൻകര : പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കോട്ടുകാൽ എം. ശ്രീധരപ്പണിക്കരുടെ മുപ്പത്തിയാറാമത് ചരമവാർഷികം, എം. എസ്. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോട്ടുകാലിൽ ആചരിച്ചു. അദ്ധ്യാപകനും, കവിയുമായ ഉദയൻ കൊക്കോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സാംസ്കാരിക പ്രവർത്തകരും കുടുംബസുഹൃത്തുക്കളുമടക്കം നിരവധിപേർ ഒത്തുചേർന്നു.കവിതകൾ അവതരിപ്പിക്കപ്പെട്ടു. എം. എസ്. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീതശ്രേഷ്ഠ പുരസ്കാരം, സംഗീതജ്ഞൻ വെള്ളായണി ജി. വി. അശോക് കുമാർ സ്മൃതിപുരുഷന്റെ പേരക്കുട്ടിയും നർത്തകിയുമായ ജെ. പി. മേഘയിൽ നിന്ന് ഏറ്റുവാങ്ങി. നാടകകൃത്തും അദ്ധ്യാപകനുമായ വെൺപകൽ ഹരിയെ പൊന്നാട ചാർത്തി ആദരിച്ചു. ശ്രീധരപ്പണിക്കരുടെ മക്കളായ കോട്ടുകാൽ എം. എസ്. ജയരാജ്, എം. എസ്. ജയപ്രസാദ്, മരുമകൾ ബിന്ദു ജയപ്രസാദ്, ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറം, ഹരി ചാരുത തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.