
മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വിവിധ നിർമ്മാണ പ്രവർത്തികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. പ്രവേശന കവാടം ,ഹൈക്കൂൾ ,ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി,ആൺകുട്ടികളുടെ ടോയ്ലറ്റ് ,കുടിവെള്ള പദ്ധതി,മതിൽ ,ഹാൾ സീലിംഗ്,സോളാർ പാനൽ ,വാട്ടർ പൂരിഫയർ എന്നവയാണ് നിർമ്മിച്ചത്.പി.ടി.എ പ്രസിഡന്റ് അനസ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഉദയകുമാർ.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജയകുമാർ നന്ദിയും പറഞ്ഞു.ഷെരീഫ് പനയത്തറ,വൈസ് പ്രിൻസിപ്പൽ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.