hi

വെഞ്ഞാറമൂട്:മാണിക്കൽ ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കിയ വയോജനങ്ങൾക്കായുള്ള വ്യായാമ മുറകളുടെ പരിശീലന ക്യാമ്പ് പാറക്കൽ ഗവൺമെന്റ് യു.പി.എസിൽ വയോജന സംസ്ഥാന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന അദ്ധ്യക്ഷത വഹിച്ചു.ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടിലെ ഡോ.രവി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാകുമാരി,ജില്ലാ പ്രോഗ്രാം ഓഫിസർ കവിതാ റാണി,പഞ്ചായത്തംഗങ്ങളായ എം.അനിൽകുമാർ,സുരേഷ് കുമാർ,ബിനു എന്നിവർ പങ്കെടുത്തു.