ആര്യനാട്:പറണ്ടോട് ഗവ.യു.പി സ്കൂളിലെ പഠനോത്സവം ഇന്ന് വൈകിട്ട് 3.30ന് വലിയകലുങ്ക് ജംഗ്ഷനിൽ നടക്കും.പി.ടി.എ പ്രസിഡന്റ് എസ്.സാജന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി,ഗ്രാമപഞ്ചായത്തംഗങ്ങളായ അയിത്തി അശോകൻ,സി.ജെ.അനീഷ്,എസ്.എം.സി ചെയർമാൻ എൻ.പ്രേംകുമാർ,ഹെഡ്മിസ്ട്രസ് ആർ.ജയശ്രീ,പി.ടി.എ വൈസ് പ്രസിഡന്റ് വിജിന,മദർ പി.ടി.എ പ്രസിഡന്റ് ഷീജാബീവി,സ്റ്റാഫ് സെക്രട്ടറി വൈ.എസ്.രാജൻ എന്നിവർ സംസാരിക്കും.തുടർന്ന് കുട്ടികളുടെ മികവുത്സവം.