
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനുകീഴിലുള്ള കോളിച്ചിറ ശാഖാകുടുംബ സമ്മേളനവും പ്രതിഭാസംഗമവും വനിതാ സംഘം കോ-ഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ജെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചികിത്സാധനസഹായം യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള വിതരണം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള ഉപഹാരം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി കൈമാറി.ശാഖ സെക്രട്ടറി എസ്.എസ് ജയൻ,വൈസ് പ്രസിഡന്റ് എസ്.ഷാബു, യൂണിയൻ പ്രതിനിധി സുദേവൻ, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, ട്രഷറർ ഉദയകുമാരി വക്കം, കൗൺസിലർ ബിനി സുജാതൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ജെ.ചന്ദ്രൻ (പ്രസിഡന്റ്), എസ്.ഷാബു (വൈസ് പ്രസിഡന്റ്), എസ്.എസ്.ജയൻ (സെക്രട്ടറി), സുദേവൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.