കടയ്ക്കാവൂർ: യാത്രാക്ലേശം രൂക്ഷമായ ആലംകോട് -മീരാൻകടവ് റോഡിന്റെ പണി ഇഴഞ്ഞ് നീങ്ങുന്നത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മോനിഷ് പെരുംകുഴി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആകാശ് അദ്ധ്യക്ഷതവഹിച്ചു. കടയ്ക്കാവൂർ പഞ്ചായത്ത് മെമ്പർമാരായ പെരുംകുളം അൻസർ, ലല്ലു കൃഷ്ണൻ, യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് രാഹുൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി അനിക്കുട്ടൻ, കടയ്ക്കാവൂർ സേവാദൾ മുൻ മണ്ഡലം ചെയർമാൻ ബിജു വാഴവിളാകം, അഖിൽ കടയ്ക്കാവൂർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിഖിൽ കോരാണി, മുൻസേവദൾ മണ്ഡലം പ്രസിഡന്റ് ബിജു, യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റുമാരായ സുജിത്ത് ആയാന്റെ വിള, അജിൻ ഊട്ടുപറമ്പ്, അഖിൽ ദേവർ നട, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ്രീരാഗ്, കുക്കു, അല്ലു, സഞ്ജയ്, വിപിൻ, അമൽ തുടങ്ങിയവർ നേതൃത്വം നൽകി. റോഡിന്റെ പണി ഉടൻതന്നെ തീർക്കാമെന്ന് കരാറുകാരുടെയും പി.ഡബ്ല്യു ഉദ്യോഗസ്ഥരെയും ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.