photo

പാലോട്: കോൺഗ്രസുകാരനായ പ്രസിഡന്റടക്കം മൂന്ന് അംഗങ്ങൾ രാജി വച്ച് സി.പി.എമ്മിൽ ചേർന്ന് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ ഞെട്ടിച്ച പെരിങ്ങമ്മല പഞ്ചായത്തിൽ സി.പി.എമ്മിലെ ഞാറനീലി മെമ്പർ കാർത്തിക പ്രസിഡന്റ്. നിലവിൽ യു. ഡി .എഫിന് സ്വതന്ത്രർ ഉൾപ്പെടെ 8 അംഗങ്ങളും സി.പി.എമ്മിന് 7 അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. പട്ടികജാതിയിൽപ്പെട്ടയാളാവണം പെരിങ്ങമ്മല യിലേത്. യു.ഡി.എഫിൽ നിന്ന് വിജയിച്ച ഷിനു ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.ഇദ്ദേഹം രാജിവച്ചതിനെ തുടർന്ന് യു.ഡി.എഫിൽ പട്ടികജാതിക്കാർ ആരുമില്ലാത്ത സാഹചര്യമായി. തുടർന്ന് എൽ.ഡി.എഫിലെ കാർത്തികയ്ക്ക് നറുക്ക് വീഴുകയുമായിരുന്നു. മടത്തറ, കലയപുരം, കരിമൺകോട് വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ മൂന്നു വാർഡിലും കോൺഗ്രസാണ് വിജയിച്ചിരുന്നത്.