ഉഴമലയ്ക്കൽ:എ.ഐ.വൈ.എഫ് ഉഴമലയ്ക്കൽ മേഖലാകമ്മിറ്റിയുടെ തണ്ണീർപന്തൽ ഏലിയാവൂരിൽ മണ്ഡലം സെക്രട്ടറി കണ്ണൻ.എസ്.ലാൽ ഉദ്ഘാടനം ചെയ്തു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടേറിയറ്റംഗം ഉഴമലയ്ക്കൽ ശേഖരൻ,മേഖല സെക്രട്ടറി സന്ദീപ്,പ്രസിഡന്റ് ശരത്,അരുവിക്കര മണ്ഡലം കമ്മിറ്റിയംഗം അതുൽകൃഷ്ണൻ,മേഖല ജോയിന്റ് സെക്രട്ടറിമാരായ വിഷ്ണു,രാഹുൽ,വൈസ് പ്രസിഡന്റുമാരായ ശ്രീകുമാർ,അതുൽരാജ്,എ.ഐ.എസ്.എഫ് അരുവിക്കര മണ്ഡലം സെക്രട്ടറി അക്ഷയ്,മേഖലാ കമ്മിറ്റി അംഗങ്ങളായ ആനന്ദ്,വിനോദ്,എലിയാവൂർ യൂണിറ്റ് പ്രസിഡന്റ്‌ നന്ദു എന്നിവർ പങ്കെടുത്തു.