
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ആഡിയോമെട്രീഷ്യൻ ഗ്രേഡ് 2 - ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 337/2022),വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023), ഇടുക്കി ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 200/2023), വയനാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ 'ആയ' (കാറ്റഗറി നമ്പർ 164/2022), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) ഒഫ് കേരള ലിമിറ്റഡിൽ നഴ്സ് (കാറ്റഗറി നമ്പർ 61/2023), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) ഒഫ് കേരള ലിമിറ്റഡിൽ ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 60/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 86/2023), പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (ഫോക്ലോർ) (കാറ്റഗറി നമ്പർ 185/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് മെയിന്റനൻസ് (കാറ്റഗറി നമ്പർ 180/2023), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), എൻ.സി.എ - പട്ടികജാതി, എൽ.സി /എ.ഐ., ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം (കാറ്റഗറി നമ്പർ 312/2023, 287/2023, 288/2023, 289/2023, 290/2023), ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി), എൻ.സി.എ. വശ്വകർമ്മ, പട്ടികജാതി (കാറ്റഗറി നമ്പർ 187/2023, 614/2022, 615/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഗണിതം) (മലയാളം മീഡിയം)- ഒന്നാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 278/2022), ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതം) (മലയാളം മീഡിയം) - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 279/2022) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 6 ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0495 2371971.
കോഴിക്കോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 721/2022) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവരുടെ അവസാനഘട്ട അഭിമുഖം 7 ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും. ഫോൺ: 0495 2371971.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)- ഒന്നാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 433/2022), യു.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 498/2022) തസ്തികകളിലേക്ക് 7 ന് പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.